Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Survey Finds

ജീ​വി​ത ശൈ​ലീരോ​ഗ​ങ്ങ​ൾ: റി​സ്ക് ഫാ​ക്‌ടർ ഗ്രൂ​പ്പി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യെ​ന്ന് സ​ർ​വേ

ക​​​​ണ്ണൂ​​​​ര്‍: സം​​​​സ്ഥാ​​​​ന​​​​ത്ത് ജീ​​​​വി​​​​ത​​​ശൈ​​​​ലീ​​​രോ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ റി​​​​സ്ക് ഫാ​​​​ക്ട​​​​ർ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ആ​​​​ളു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം ഗ​​​​ണ്യ​​​​മാ​​​​യി കൂ​​​​ടു​​​​ന്ന​​​​താ​​​​യി സ​​​​ർ​​​​വേ. പ​​​​ക​​​​ർ​​​​ച്ച ഇ​​​​ത​​​​ര രോ​​​​ഗ​​​​നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​നാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ ആ​​​​വി​​​​ഷ്ക​​​​രി​​​​ച്ച ശൈ​​​​ലി ആ​​​​പ്പി​​​​ലൂ​​​​ടെ​​​​യു​​​​ള്ള സ​​​​ർ​​​​വേ​​​​യി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം തെ​​​​ളി​​​​ഞ്ഞ​​​​ത്. ആ​​​​ശാ വ​​​​ർ​​​​ക്ക​​​​ർ​​​​മാ​​​​രു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് സ​​​​ർ​​​​വേ ന​​​​ട​​​​ത്തിവ​​​​രു​​​​ന്ന​​​​ത്.

2023-24ല്‍ ​​​​ഒ​​​​ന്നാം​​​​ഘ​​​​ട്ട സ​​​​ർ​​​​വേ​​​​യും 2024-25ല്‍ ​​​​ര​​​​ണ്ടാം​​​​ഘ​​​​ട്ട സ​​​​ർ​​​​വേ​​​​യും പൂ​​​​ര്‍​ത്തീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ലാ​​​​ണ് മൂ​​​​ന്നാം ഘ​​​​ട്ട സ​​​​ര്‍​വേ തു​​​​ട​​​​ങ്ങി​​​​യ​​​​ത്. ജീ​​​​വി​​​​ത ശൈ​​​​ലി രോ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ റി​​​​സ്ക് ഫാ​​​​ക്ട​​​​ർ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഗ​​​​ണ്യ​​​​മാ​​​​യ വ​​​​ർ​​​​ധ​​​​ന ഉ​​​​ണ്ടാ​​​​യെ​​​​ന്നാ​​​​ണ് ഒ​​​​ന്നും ര​​​​ണ്ടും സ​​​​ർ​​​​വേ ഫ​​​​ല​​​​ങ്ങ​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്. നി​​​​ര​​​​വ​​​​ധി ആ​​​​ളു​​​​ക​​​​ളി​​​​ല്‍ പു​​​​തു​​​​താ​​​​യി പ്ര​​​​മേ​​​​ഹം, ര​​​​ക്ത​​​​സ​​​​മ്മ​​​​ർ​​​​ദം, ക്ഷ​​​​യം, ശ്വാ​​​​സ​​​​കോ​​​​ശ​​​​രോ​​​​ഗ​​​​ങ്ങ​​​​ള്‍, കാ​​​​ന്‍​സ​​​​ർ സാ​​​​ധ്യ​​​​ത എ​​​​ന്നി​​​​വ​​​​യാ​​​​ണു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.


ഒ​​​​ന്നാം​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ 1,54,26,716 പേ​​​​രു​​​​ടെ സ​​​​ർ​​​​വേ​​​​യാ​​​​യി​​​​രു​​​​ന്നു ന​​​​ട​​​​ത്തി​​​​യ​​​​ത്. ഇ​​​​തി​​​​ൽ 27,91,062 പേ​​​​രാ​​​​ണു റി​​​​സ്‌​​​​ക്ഫാ​​​​ക്ട​​​​ര്‍ ഗ്രൂ​​​​പ്പി​​​​ല്‍ ഉ​​​​ൾ​​​​പ്പെ​​​​ട്ട​​​​ത്. 9,13,484 പേ​​​​ര്‍​ക്കു കാ​​​​ന്‍​സ​​​​ര്‍ രോ​​​​ഗസാ​​​​ധ്യ​​​​ത​​​​യും 1,13,033 പേ​​​​ര്‍​ക്ക് ക്ഷ​​​​യ​​​​രോ​​​​ഗ സാ​​​​ധ്യ​​​​ത​​​​യും 4,38,469 പേ​​​​ര്‍​ക്ക് ശ്വാ​​​​സ​​​​കോ​​​​ശ രോ​​​​ഗസാ​​​​ധ്യ​​​​ത​​​​യും റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

കൂ​​​​ടാ​​​​തെ, 16,55,350 പേ​​​​ര്‍​ക്ക് ര​​​​ക്ത​​​​സ​​​​മ്മ​​​​ർ​​​​ദ​​​​വും 13,37,347 പേ​​​​ര്‍​ക്ക് പ്ര​​​​മേ​​​​ഹ​​​​വും, 6,26,522 പേ​​​​ര്‍​ക്ക് പ്ര​​​​മേ​​​​ഹ​​​​വും ര​​​​ക്ത​​​​സ​​​​മ്മ​​​​ർ​​​​ദ​​​​വും ക​​​​ണ്ടെ​​​​ത്തി. ര​​​​ണ്ടാം​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ 1,43,94,851 ആ​​​​ളു​​​​ക​​​​ളു​​​​ടെ സ​​​​ർ​​​​വേ പൂ​​​​ർ​​​​ത്തി​​​​ക​​​​രി​​​​ച്ച​​​​പ്പോ​​​​ൾ 61,71,995 പേ​​​​രാ​​​​ണ് റി​​​​സ്‌​​​​ക് ഫാ​​​​ക്ട​​​​ർ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള​​​​ത്. 2,65,645 പേ​​​​ര്‍​ക്ക് കാ​​​​ന്‍​സ​​​​ര്‍ രോ​​​​ഗ സാ​​​​ധ്യ​​​​ത ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. 2,92,524 പേ​​​​ര്‍​ക്കു ക്ഷ​​​​യ​​​​രോ​​​​ഗ സാ​​​​ധ്യ​​​​ത​​​​യും 4,83,053 പേ​​​​ര്‍​ക്ക് ശ്വാ​​​​സ​​​​കോ​​​​ശ രോ​​​​ഗ സാ​​​​ധ്യ​​​​ത​​​​യും ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

18,33,547 പേ​​​​ര്‍​ക്ക് ര​​​​ക്ത​​​​സ​​​​മ്മ​​​​ർ​​​​ദ​​​​വും 12,42,046 പേ​​​​ര്‍​ക്ക് പ്ര​​​​മേ​​​​ഹ​​​​വും 8,23,712പേ​​​​ര്‍​ക്ക് പ്ര​​​​മേ​​​​ഹ​​​​വും ര​​​​ക്ത​​​​സ​​​​മ്മ​​​​ർ​​​​ദ​​​​വും ക​​​​ണ്ടെ​​​​ത്തി. മൂ​​​​ന്നാം ഘ​​​​ട്ട​​​​ത്തി​​​​ല്‍ ഇ​​​​തി​​​​ന​​​​കം 28,60,285 പേ​​​​രി​​​​ലാ​​​​ണ് സ​​​​ർ​​​​വേ ന​​​​ട​​​​ത്തി​​​​യ​​​​ത്. ഇ​​​​തി​​​​ൽ 11,70,784 പേ​​​​രാ​​​​ണ് റി​​​​സ്‌ക് ഫാ​​​​ക്ട​​​​ര്‍ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള​​​​ത്. 31,692 പേ​​​​രി​​​​ൽ കാ​​​​ന്‍​സ​​​​ര്‍ രോ​​​​ഗ​​​​സാ​​​​ധ്യ​​​​ത​​​​യും 31,274 പേ​​​​രി​​​​ൽ ക്ഷ​​​​യ​​​​രോ​​​​ഗ​​​​ത്തി​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യും 53,484 പേ​​​​ര്‍​ക്ക് ശ്വാ​​​​സ​​​​കോ​​​​ശ രോ​​​​ഗസാ​​​​ധ്യ​​​​ത​​​​യു​​​​മാ​​​​ണ് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. 3,71,520 പേ​​​​ര്‍​ക്ക് ര​​​​ക്ത​​​​സ​​​​മ്മ​​​​ർ​​​​ദ​​​​വും 2,23,069 പേ​​​​ര്‍​ക്ക് പ്ര​​​​മേ​​​​ഹ​​​സാ​​​​ധ്യ​​​​ത​​​​യും 1,69,590 പേ​​​​ര്‍​ക്ക് പ്ര​​​​മേ​​​​ഹ​​​​വും ര​​​​ക്ത​​​​സ​​​​മ്മ​​​​ർ​​​​ദ​​​​വും ക​​​​ണ്ടെ​​​​ത്തി​​​​യ​​​​താ​​​​യി ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പ് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

ശൈ​​​​ലി ആ​​​​പ്പ് വ​​​​ഴി ന​​​​ട​​​​ത്തി​​​​യ സ​​​​ർ​​​​വേ​​​​യി​​​​ലാ​​​​ണ് ജീ​​​​വി​​​​ത ശൈ​​​​ലി രോ​​​​ഗ​​​​ങ്ങ​​​​ൾ വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ശൈ​​​​ലി പ​​​​ദ്ധ​​​​തി തു​​​​ട​​​​രാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ജി​​​​വി​​​​ത ശൈ​​​​ലീ​​​​രോ​​​​ഗ​​​​ങ്ങ​​​​ളെ സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​വ​​​​ര​​​​ശേ​​​​ഖ​​​​ര​​​​ണം ശൈ​​​​ലി ആ​​​​പ്പ് വ​​​​ഴി ആ​​​​ശാ പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടു​​​​കൂ​​​​ടി​​​​യാ​​​​ണു ന​​​​ട​​​​ത്തു​​​​ക. ഇ​​​​തു​​​​വ​​​​രെ ന​​​​ട​​​​ത്തി​​​​യ സ​​​​ര്‍​വേ​​​​യി​​​​ൽ മൊ​​​​ത്തം ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ടെ 90 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം പേ​​​​രെ സ​​​​ർ​​​​വേ​​​​യ്ക്കു വി​​​​ധേ​​​​യ​​​​മാ​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞ​​​​താ​​​​യി ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

ആ​​​​ശാ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ വീ​​​​ടു​​​​ക​​​​ളി​​​​ലെ​​​​ത്തി സ​​​​ർ​​​​വേ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നൊ​​​​പ്പം ജീ​​​​വി​​​​ത ശൈ​​​​ലി രോ​​​​ഗ​​​​ങ്ങ​​​​ളു​​​​ള്ള​​​​വ​​​​രുടെ​​​​യും രോ​​​​ഗ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​രു​​​​ടെ​​​​യും പ​​​​ട്ടി​​​​ക ത​​​​യാ​​​​റാ​​​​ക്കു​​​​ന്നു​​​​ണ്ട്. പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ള്ള​​​​വ​​​​രെ ആ​​​​രോ​​​​ഗ്യ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലോ പ്ര​​​​ത്യേ​​​​ക സ്ക്രീ​​​​നിം​​​​ഗ് ക്യാ​​​​ന്പു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​വി​​​​ടെ​​​​യോ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്​​​​ക്കു വി​​​​ധേ​​​​യ​​​​മാ​​​​ക്കി ചി​​​​കി​​​​ത്സ ഉ​​​​റ​​​​പ്പാ​​​​ക്കും.

Latest News

Corehub Up